മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റിലേക്ക്

കൊച്ചി:മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റിലേക്ക് . ദീപക് ദേവാണ് സംഗീത സംവിധായകൻ.ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗോകുല്‍ സുരേഷാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. നൃത്ത രംഗമാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, ജനാര്‍ദ്ദനന്‍, ലെന തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഉദയ കൃഷ്ണ രചന നിർവഹിച്ച അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രം ഡിസംബർ 21നു തിയേറ്ററിലെത്തും