[slick_weather]
26
December 2018

തായ്‌ലണ്ടിൽ മയക്കുമരുന്നായ മരിജുവാന വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കും ഗവേഷണത്തിനും ഉപയോഗിക്കാൻ അനുമതി

ബാങ്കോങ് :തായ്‌ലണ്ടിൽ മയക്കുമരുന്നായ മരിജുവാന വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കും ഗവേഷണത്തിനും ഉപയോഗിക്കാൻ അംഗീകാരം നൽകി . ഇടക്കാല പാർലമെന്റാണ് ഈ ബില്ല് പാസാക്കിയത്. അതേ സമയം തായ്‌ലണ്ടിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.മരിജുവാനയും കഞ്ചാവും ഒന്നാണ് .

രാജ്യത്ത് മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടി മരിജുവാന അനുവദിക്കാൻ അംഗീകാരം നൽകിയത് പാർലിമെന്റിൽ വോട്ടെടുപ്പിലൂടെയായിരുന്നു .ഈ തീരുമാനം ഒരു പുതുവർഷ സമ്മാനമായി കണക്കാക്കാൻ കഴിയുമെന്നാണ് ഒരു സെനറ്റർ അഭിപ്രായപ്പെട്ടതെന്ന് അന്തർദേശീയ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്തു

തെക്കു കിഴക്കൻ ഏഷ്യയിൽ വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി മയക്കു മരുന്ന് ഉപയോഗം അനുവദിക്കുന്ന ആദ്യ രാജ്യമാണ് തായ്‌ലണ്ട് . ബ്രിട്ടീഷ് സർക്കാർ ഈ വർഷമാദ്യം മെഡിക്കൽ മരിജുവാനക്ക് അംഗീകാരം നൽകിയിരുന്നു .

കഴിഞ്ഞ വർഷം ജർമ്മനിയിൽ കഞ്ചാവിൽ നിന്ന് ലഭിച്ച മരുന്നുകൾ നിയമപരമായി അംഗീകരിക്കപ്പെടുകയുണ്ടായി . അമേരിക്കയിൽ മെഡിക്കൽ മരിജുവാന 30 സംസ്ഥാനങ്ങളിൽ നിയമപരമാണ്. ഇതിനിടയിൽ ഇന്ത്യയിലും ഇതുസംബന്ധിച്ച ഗവേഷണം നടക്കുന്നുണ്ട്.