[slick_weather]
21
August 2018

മംമ്ത മോഹന്‍ദാസ് നായികയാകുന്ന ഹൊറര്‍ ചിത്രമായ നീലി ആഗസ്ത് 10ന് തിയറ്ററുകളിലെത്തും;വീഡിയോ കാണുക

കൊച്ചി:മംമ്ത മോഹന്‍ദാസ് നായികയാകുന്ന ഹൊറര്‍ ചിത്രമായ നീലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.അല്‍താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ സുന്ദര്‍ മേനോനാണ്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് ട്രയിലര്‍ റിലീസ് ചെയ്തത്. ചിത്രം ആഗസ്ത് 10ന് തിയറ്ററുകളിലെത്തും.

സ്പീച്ച് തെറാപ്പിസ്റ്റും വിധവയുമായ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് ഏഴ് വയസുള്ള ഒരു മകളുമുണ്ട്. മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റിയാസ് മാരമത്തും മുനീര്‍ മുഹമ്മദ് ഉണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.