[slick_weather]
05
December 2018

മലയാളികളെ രസിപ്പിക്കാൻ ഇത്തവണ ആറു ക്രിസ്തുമസ് ചിത്രങ്ങൾ ; മമ്മൂട്ടിക്ക് ക്രിസ്തുമസ് ചിത്രങ്ങളില്ല;ശ്രീനിവാസനു രണ്ട് ചിത്രങ്ങൾ ;ഒടിയനുമായി മോഹൻലാൽ

കൊച്ചി:2018 ലെ ക്രിസ്തുമസ് ആഘോഷിക്കാൻ ആറു സിനിമകളാണ് തിയേറ്ററുകളിൽ മലയാളികളെ കാത്തിരിക്കുന്നത് .പവിയേട്ടന്റെ മധുരച്ചൂരൽ നാളെ ( ഡിസംബർ ആറിനു )തിയേറ്ററുകളിലെത്തുന്നു .ഒടിയൻ റിലീസാവുന്നത് ഡിസംബർ 14 നാണ് .ഞാൻ പ്രകാശൻ ,എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ രണ്ട് സിനിമകളും ഡിസംബർ 21 നാണ് റിലീസാവുന്നത് .തട്ടിൻ പുറത്തെ അച്യുതനും പ്രേതം 2 തുടങ്ങിയ സിനിമകൾ ഡിസംബർ 22 നും .ഇക്കുറി മമ്മൂട്ടിക്ക് ക്രിസ്തുമസ് ചിത്രങ്ങളില്ല

ശ്രീനിവാസനും ലെനയും ജോഡിയായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരച്ചൂരൽ .ശ്രീകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും രചിച്ച നർമത്തിൽ പൊതിഞ്ഞ സിനിമയാണിത്.

വീണ്ടും ശക്തമായ തിരക്കഥയുമായി പ്രേക്ഷക മനസ്സിൽ ഇടം നേടാൻ ശ്രീനിവാസൻ എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട കുട്ടേട്ടനായ വിജയരാഘവൻ ‘മാത്തുക്കുട്ടി മൊതലാളിയായി’ ഈ സിനിമയിൽ ശക്തമായ വേഷം ചെയ്യുന്നു .ഹരിശ്രീ അശോകൻ, ‘ഗോപി’ എന്ന വേറിട്ട കഥാപാത്രവുമായി പവിയേട്ടൻ്റെ മധുരച്ചൂരലിലുണ്ട്

മോഹൻലാൽ കേന്ദ്രകഥാപാത്രമായ ചിത്രമാണ് ഒടിയൻ . ഡിസംബർ 14 നാണ് ഈ ചലച്ചിത്രം റിലീസാവുക ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ് .

പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ ചിത്രം. മോഹൻലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യർ തുടങ്ങിയവരും ഒടിയനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ ചലച്ചിത്രത്തിൽ വേഷമിടുന്നത്.

ഞാൻ പ്രകാശൻ ,എന്റെ ഉമ്മാന്റെ പേര് തുടങ്ങിയ രണ്ട് സിനിമകളും ഡിസംബർ 21 നാണ് റിലീസാവുന്നത്.

ഏറെക്കാലത്തിനുശേഷം സത്യൻ അന്തിക്കാട് – ശ്രീനിവാസൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങുന്ന സിനിമയാണ് ഞാൻ പ്രകാശൻ .പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ആന്റോ ജോസഫ് ഫിലിം കമ്പനി അല്‍ താരി മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എന്റെ ഉമ്മാന്റെ പേര് .ഉര്‍വ്വശിക്കൊപ്പമാണ് ടൊവീനോ എത്തുന്നത്. . ജോസ് സെബാസ്റ്റ്യൻ ആണ് സംവിധാനം.

ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ നിര്‍മ്മാണം. സംവിധായകനൊപ്പം ശരത് ആര്‍ നാഥും ചേര്‍ന്നാണ് രചന. ജോര്‍ഡി പ്ലനേല്‍ ക്ലോസ ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. സംഗീതം ഗോപി സുന്ദര്‍. തീയേറ്ററുകളില്‍ വിജയം നേടിയ അരവിന്ദന്റെ അതിഥികളിലെ ഗ്രിരിജയ്ക്ക് ശേഷം ഉര്‍വ്വശിക്ക് ലഭിക്കുന്ന അഭിനയ സാധ്യതകളുള്ള കഥാപാത്രമാവും ഈ ചിത്രത്തിലേത്.

തട്ടിൻ പുറത്തെ അച്യുതനും പ്രേതം 2 തുടങ്ങിയ സിനിമകൾ ഡിസംബർ 22 നാണ് റിലീസ് ചെയ്യുന്നത് എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘തട്ടിൻ പുറത്ത് അച്യുതൻ.

ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ടുള്ള ഈ ചിത്രത്തിന്റെ തിരക്കഥ എം സിന്ധുരാജാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങൾക്കും തിരക്കഥയൊരുക്കിയത് എം സിന്ധുരാജയിരുന്നു. നിർമ്മാണം ഷെബിൽ ബക്കറാണ്.

.

സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് പ്രീതം 2 . സമീപകാലത്ത് ഒരു സിനിമയും സമ്മാനിച്ചിട്ടില്ലാത്ത എന്‍റര്‍ടെയ്ന്‍‌‌മെന്‍റ് ഈ സിനിമ നല്‍കുമെന്നാണ് പറയപ്പെടുതുന്നത് . മൂന്ന് സുഹൃത്തുക്കളുടെയും ജോണ്‍ ഡോണ്‍ ബോസ്കോ എന്ന മെന്‍റലിസ്റ്റിന്‍റെയും കഥയാണ് ‘പ്രേതം’. അജു വര്‍ഗീസ്, ജിപി, ഷറഫുദ്ദീന്‍ എന്നിവരാണ് മൂന്ന് സുഹൃത്തുക്കളെ അവതരിപ്പിക്കുന്നത്.

ഈ സുഹൃത്തുക്കള്‍ ഒരു ബീച്ച് റിസോര്‍ട്ട് വിലയ്ക്ക് വാങ്ങുന്നതും അവിടെ ചില അസ്വാഭാവിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടുകയും ചെയ്യുന്നതോടെയാണ് സിനിമയുടെ കഥയില്‍ ട്രാക്കുമാറ്റമുണ്ടാകുന്നത്. ഒടുവില്‍ ഒരു മെന്‍റലിസ്റ്റ് അവരുടെ ജീവിതത്തിലേക്ക് വരുന്നു. ആ റിസോര്‍ട്ടില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മെന്‍റലിസ്റ്റിനു കണ്ടെത്താനാകുമോ എന്നാണ് സിനിമ അന്വേഷിക്കുന്നത്.

ഒരു ഹൊറര്‍ സിനിമ എന്നാല്‍ എങ്ങനെയായിരിക്കണമെന്നുള്ള മുന്‍‌ധാരണകളെയെല്ലാം പൊളിച്ചെഴുതുകയാണ് പ്രേതം 2 എന്ന സിനിമ. അഞ്ചുമിനിറ്റ് ഇടവിട്ട് പ്രേക്ഷകരെ പേടിപ്പിച്ചുകളയാമെന്ന ലക്ഷ്യത്തോടെയല്ല സംവിധായകന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അങ്ങേയറ്റം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. അപ്രതീക്ഷിതമായി നമ്മള്‍ ഭയപ്പെടുന്ന രീതിയില്‍ ചില രംഗങ്ങള്‍ വരുന്നുമുണ്ട്.

ഈ സിനിമയില്‍ ഒരു പ്രേതമുണ്ടോ എന്ന് ചോദിക്കുന്നതിന് മുമ്പുതന്നെ പറയാം. അതൊക്കെ സസ്പെന്‍സാണ്, പ്രേതം ഉണ്ടോ ഇല്ലയോ എന്ന്. പക്ഷേ, ഈ സിനിമയില്‍ ഒരു സംവിധായകന്‍റെ ശക്തമായ സാന്നിധ്യമുണ്ട്. അത്രമാത്രം കൈയടക്കത്തോടെയാണ് രഞ്ജിത് ശങ്കര്‍ ഓരോ സീനും കണ്‍സീവ് ചെയ്തിരിക്കുന്നത്. അതിഗംഭീരമായ ഡയലോഗുകളാണ് ഈ സിനിമയുടേ പ്രത്യേകത. ഷറഫുദ്ദീന്‍റെയും അജു വര്‍ഗീസിന്‍റെയും ഓരോ ഡയലോഗിനും കൈയടിയുടെ പൂരമാണ്.