[slick_weather]
01
September 2018

ഹൈക്കോടതിയിൽ നിന്നും മലബാർ സിമന്റ്സിലെ അഴിമതി ആരോപണ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതെയായി ;അനേഷണത്തിനുത്തരവ്

കൊച്ചി:മലബാർ സിമന്റ്സിലെ അഴിമതി ആരോപണ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ ഹൈക്കോടതിയിൽ നിന്നും കാണാതായ സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി .

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി വിജിലൻസ് വിഭാഗത്തോട് കോടതി നിർദേശിച്ചു . ഏതു സാഹചര്യത്തിൽ ഫയലുകൾ കാണാതായെന്നും അതിന്റെ ഉത്തരവാദികൾ ആരാണ് എന്നുമാണ് അന്വേഷിക്കേണ്ടത്.

ഒപ്പം ഫയലുകൾ കാണാതായ സംഭവം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാർ വ്യക്തമാക്കി