[slick_weather]
07
November 2018

മാന്ത്രിക ശക്തി വര്‍ധിപ്പിക്കാനായി മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നല്‍കി

ചെന്നൈ:മാന്ത്രിക ശക്തി വര്‍ധിപ്പിക്കാനായി മൂന്നു വയസുകാരിയെ കഴുത്തറുത്ത് ബലി നല്‍കി .മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു . സംഭവത്തെ തുടര്‍ന്ന് ചിന്നപ്പിള്ള എന്ന യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ 25നാണ് സംഭവമുണ്ടായത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കഴുത്ത് അറുത്ത നിലയില്‍ തിങ്കളാഴ്ച്ചയോടെ കുട്ടിയുടെ മൃതദേഹം തമിഴ്നാട്ടിലെ കുരുമ്പട്ടി ഗ്രാമത്തിനു സമീപമുള്ള വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹത്ത് കിടന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടു തന്നെ മോഷണ ശ്രമമല്ല കൊലപാതകത്തിനു പിന്നിലെന്നു മനസ്സിലാക്കിയതോടെ പോലീസ് ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയായ യുവതിയെ കണ്ടെത്തുകയും, ചോദ്യം ചെയ്യലില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്ന് ചിന്നപ്പിള്ള പോലീസിനോട് സമ്മതിച്ചു . കോടതിയില്‍ ഹാജരാക്കിയ ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.