[slick_weather]
06
December 2018

കെഎസ്ആർടിസിയിലെ മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ചുവിടാൻ ഉത്തരവ്. പത്ത് വർഷത്തിൽ താഴെ സർവീസ് ഉള്ളവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പിലാകുന്നതോടെ നാലായിരത്തിലേറെപ്പേർ സർവീസിൽ നിന്ന് പുറത്താകും. ഒരാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ്. എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ കെഎസ്ആർടിസിയിൽ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

120 ദിവസം ജോലി ചെയ്യാത്തവരെയും പിരിച്ചുവിടുന്നുണ്ട്. ഏഴായിരത്തോളം ആളുകളാണ് കെഎസ്ആർടിസിയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.