[slick_weather]
14
February 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. സോണിയയ്ക്ക് പകരം പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്‍റെ ശ്രദ്ധയെന്നും ലഖ്‌നൗവില്‍ പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രിയങ്ക പറഞ്ഞു.

നേരത്തെ അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം, ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയത്.എട്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി വിവിധ ജില്ലാ പ്രസിഡന്റുമാര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.