[slick_weather]
04
September 2018

കർണാടക 102 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ഒരു സീറ്റിലും ജയിക്കാനായില്ല

ബംഗളൂരൂ:102 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കഷ്ടിച്ച് മുൻ‌തൂക്കം . 982 സീറ്റ് . ഭരണകക്ഷിയായ കോൺഗ്രസ് നേടിയപ്പോൾ 929 സീറ്റില്‍ ബിജെപി ജയിച്ചു.ഭരണകക്ഷിയായ ജെഡിഎസിന് 905 സീറ്റ് കിട്ടി .അതേസമയം 30 സീറ്റില്‍ മത്സരിച്ച സിപിഎം ഒരു സീറ്റിലും വിജയിച്ചില്ല. ദക്ഷിണ കന്നഡയില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാവുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജെഡിഎസുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് സിപിഎമ്മിന് ഒരു സീറ്റിലും ജയിക്കാനായില്ല .ബിജെപി 2013 ലേക്കാള്‍ 200ല്‍ അധികം സീറ്റ് നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .അതേസമയം ഭരണകക്ഷിയായ കോൺഗ്രസിനു 250 സീറ്റ് കുറഞ്ഞു.ജെഡിഎസിനും ഗണ്യമായി സീറ്റുകുറഞ്ഞിട്ടുണ്ട് .ഇനി 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2314 വാര്‍ഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുണ്ട്.ആകെയുള്ള 207 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 105 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്