[slick_weather]
23
March 2017

ലിബർട്ടി ബഷീർ അവസാന അടവ് പുറത്തെടുത്തു ;വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തിയേറ്റര്‍ അടച്ച് സമരം

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ തിയേറ്റര്‍ അടച്ച് സമരം നടക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചു.എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ യോഗം തീരുമാനിച്ചു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.അതേസമയം അനിശ്ചിതകാലം സമരം പ്രഖ്യാപിച്ചാൽ സംസ്ഥാന സർക്കാർ ഇടപ്പെടുമെന്നും അതുവഴി സമരം ഒത്തുതീർപ്പാക്കാൻ കഴിയുമെന്ന അടവാണ് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റേത് .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥർ മുഖാന്തിരം ബഷീർ ശ്രമിക്കുകയായിരുന്നു.ലിബർട്ടി ബഷീർ പുതിയ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതോടെ ബഷീർ സിനിമ മേഖലയിൽ ഒറ്റപ്പെട്ടു.ആദ്യംസമരം പിൻ വലിച്ചാൽ ചർച്ചയാവാം എന്നായിരുന്നു സർക്കാർ നിലപാട്.അതിനു വഴങ്ങിയാൽ സംഘടനയിൽ പിളർപ്പുണ്ടാവുമായിരുന്നു.
സമരം ഒത്തുതീർക്കാനുള്ള ചർച്ചകളിൽ തുടർന്നും പങ്കെടുക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിയേറ്റർ വിഹിതം കൂട്ടണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബഷീർ പറഞ്ഞു. സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കും. നിർമാതാക്കളും വിതരണക്കാരും അനാവശ്യ പിടിവാശി കാണിക്കുകയാണ്. സമരം തീരണമെന്ന് അവർക്ക് ആഗ്രഹമില്ല. എ ക്ളാസ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു.

നിലവിൽ 40 ശതമാനമാണ് ആദ്യ ആഴ്ചയിൽ തിയേറ്ററുകളുടെ വിഹിതം. ഇത് 50 ശതമാനമാക്കി ഉയർത്താൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചർച്ച കൂടാതെ തീരുമാനിച്ചതിനെ തുടർന്നാണു റിലീസിംഗ് നിർത്തിവച്ച് നിർമ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചത്.