[slick_weather]
25
April 2018

ലോകാരോഗ്യ ദിനത്തിൽ ക്യാൻസർ നിർണ്ണയ ബോധവൽകരണ പ്രഭാഷണം

മനാമ : ലോക ആരോഗ്യ ദിനമായ നാളെ ( ഏപ്രിൽ ഏഴ് ) വൈകുന്നേരം എട്ട് മണിക്ക്കെസിഎ ഹാളിൽ വെച്ച് ക്യാൻസർ ആദ്യ ഘട്ടത്തിൽ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ബഹ്‌റൈൻ ആസ്റ്റർ ക്ലിനിക്കിലെ ക്യാൻസർ രോഗ വിദഗ്ദ്ധ ഡോക്ടർ സുഭാഷിണി പെരുമാൾ പ്രഭാഷണവും റോജി ജോർജ് വിഷയത്തെ സംബന്ധിച്ചു ഡെമോൺസ്‌ട്രേഷനും നടത്തും

പല ക്യാൻസറുകളും തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാവുന്നതാണ് . ക്യാൻസർ അതിന്റെ ആരംഭദശയിൽ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താൽ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. ആരംഭദശയിലുള്ള കണ്ടുപിടുത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം . അർബുദത്തിന്റെ ആരംഭദശയിലുള്ള സൂചനകളെപ്പറ്റി പൊതുജനങ്ങളിൽ അറിവ് പകർന്നു നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രാധാന്യം .

പ്രസ്‌തുത പരിപാടിയോടൊപ്പം ശാസ്‌ത്ര സാങ്കേതിക വികാസം ജനനന്മക്ക് വേണ്ടി എന്ന ആശയത്തിനെ അടിസ്‌ഥാനപ്പെടുത്തി രൂപം കൊള്ളുന്ന .” ശാസ്ത്ര ” എന്ന കൂട്ടായ്‌മയുടെ രൂപീകരണ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ തുടക്കം കുറിക്കും