[slick_weather]
21
August 2018

ഇടതു ഭരണം 21 മാസമാകുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 21 ആകുന്നുയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ഇടതു ഭരണം 21 മാസമാകുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 21 ആകുന്നുയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .തന്റെ ഫേസ്ബുക്കിലാണ് ഇതുസംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം .

ഫേസ് ബുക്കിൽ നിന്നും :

“പച്ചമാംസത്തെ വെട്ടിനുറുക്കിയും ബോംബെറിഞ്ഞും കൊലപ്പെടുത്തുന്ന സിപിഎം ഇന്നും പ്രാകൃത പാർട്ടിയാണ്. കൊലപാതകികളെ കണ്ടുപിടിക്കുന്നതിനൊപ്പം കൊലകത്തികൾ രാകി മിനുക്കുന്ന തലച്ചോറുകളെ കൂടി കണ്ടെത്തണം.

നിഷ്കളങ്കനായ ഞങ്ങളുടെ ഷുഹൈബ് രാഷ്ട്രീയ പ്രവർത്തനം നടത്തിയതാണ് സിപിഎമ്മിന്റെ കണ്ണിൽ തെറ്റ്. മറ്റൊരു പാർട്ടിയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വാശിപിടിക്കുന്ന സിപിഎമ്മിന്റെ മുന്നിൽ , ഫോട്ടോ എടുത്തു അയച്ചു കൊടുത്ത് കൊല്ലേണ്ട ആളെ ഉറപ്പ് വരുത്തി വകവരുത്തുന്ന സിപിഎമ്മിനോട്, അക്രമത്തിനെതിരെ സംസാരിച്ചിട്ട് കാര്യമൊന്നും ഇല്ലെന്നറിയാം. നിങ്ങൾ ഒന്നറിയുക ,ദൈവത്തിന്റെ സ്വന്തം നാടിനെ നിങ്ങളെല്ലാം കൂടി ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റുകയാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിൽ കൈകടത്തരുത്.

ഷുഹൈബിന്റെ ഉപ്പയെയും ഉമ്മയെയും തകർന്നു പോയ കൂടെപ്പിറപ്പുകളെയും കാണാൻ ഞാൻ നാളെ രാവിലെ 11.30 ന് ഷുഹൈബിന്റെ വീട്ടിലെത്തും. പിന്നീട് കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനി നേതൃത്വം നൽകുന്ന ഉപവാസത്തിലും പങ്കെടുക്കും. രാഷ്ട്രീയത്തിനും മേലെയാണ് മനുഷ്യത്വം. അതിന്റെ കണികയെങ്കിലും ഈ പാർട്ടിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ കൊലക്കത്തി താഴെയിടുക.”