[slick_weather]
18
July 2018

‘കൂടെ’യിലെ രണ്ടാമത്തെ വീഡിയോ”മിന്നാമിന്നി” എന്ന താരാട്ട് പാട്ട് യൂട്യൂബിൽ വൈറലായി;വീഡിയോ കാണുക

കൊച്ചി:അഞ്ജലി മേനോൻ ചിത്രമായ ‘കൂടെ’യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ഗാനം ഇപ്പോൾ യൂട്യൂബിൽ തരംഗമായി .ഒരു ദിവസത്തിനുള്ളിൽ 6 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത് . മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ പശ്ചാത്തലവും അവരുടെ സ്നേഹബന്ധങ്ങളുമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

എം ജയചന്ദ്രൻ ഈണം നൽകിയ “മിന്നാമിന്നി” എന്ന് തുടങ്ങുന്ന ഈ താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. അഭയ് ജോധ്പുർകർ ഗാനം ആലപിച്ചിരിക്കുന്നു. ഒരു സഹോദരനു തന്റെ കുഞ്ഞനുജത്തിയോടുള്ള സ്നേഹബന്ധത്തിന്റെ ആഴമേറിയ രംഗങ്ങൾ പ്രേഷകരുടെ ഹൃദയം കവരുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

അഞ്ജലി മേനോൻ തിരക്കഥയൊരുക്കി സംവിധാനം നിർവഹിച്ച ‘കൂടെ’യിൽ നസ്രിയ നസിം, പൃഥ്വിരാജ് , പാർവതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ നവാസ്, ദർശന രാജേന്ദ്രൻ, രഞ്ജിത്ത് ബാലകൃഷ്ണൻ, മാലാ പാർവതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീൺ പ്രഭാകറും . ജൂലൈയിൽ തീയേറ്ററുകളിൽ എത്തുന്ന ‘കൂടെ’ ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.