കൊടുവള്ളിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

കോഴിക്കോട്: കൊടുവള്ളി പൊലീസ്​ സ്​റ്റേഷന്​ സമീപ​മുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കൊടുവള്ളി വെളുത്തേടത്ത്​ ഫിറോസിന്റെ ഉടമസ്​ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ്​ വെള്ളിയാഴ്​ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. മൂന്ന്​ കിലോ സ്വര്‍ണവും മൂന്ന്​ കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ്​ മോഷ്​ടാവ്​ അകത്ത്​ കടന്നത്​.

കെട്ടിടത്തിനകത്തെ സി സി ടി വി തകര്‍ത്ത നിലയിലായിരുന്നു. പൊലീസ്​ ഡോഗ്​ സ്​ക്വാഡ്​ സ്​ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇതര സംസ്​ഥാന മോഷ്​ടാക്ക​ളെയാണ്​ സംശയിക്കുന്നതെന്നും പൊലീസ്​ പറഞ്ഞു. മാസങ്ങള്‍ക്ക് മുൻപ് ​ കൊടുവള്ളിയിലെ ചില വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. ഇൗ കേസില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.