[slick_weather]
14
February 2019

പരോളിലിറങ്ങിയ സമയത്തും ക്വട്ടേഷൻ ;ടി.പി. യെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി വീണ്ടും അറസ്റ്റില്‍

കണ്ണൂർ‌:പരോളിലിറങ്ങിയ സമയത്തും ക്വട്ടേഷൻ നടത്തിയതിന് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി അറസ്റ്റില്‍. യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലായ കൊടി സുനിയുടെ അറസ്റ്റ് കൂത്തുപറമ്പ് പൊലീസാണ് രേഖപ്പെടുത്തിയത്. 2018ൽ പരോളിൽ ഇറങ്ങിയ സമയത്തായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കൂത്തുപറമ്പ് കൈതേരി സ്വദേശി റഫ്ഷാനെ തട്ടിക്കൊണ്ടു പോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റഫ്ഷാന്‍റെ സഹോദരൻ വിദേശത്ത് നിന്നും കടത്തിയ സ്വർണം ഉടമയ്ക്ക് നൽകാത്തതിനെ തുടർന്നായിരുന്നു തട്ടികൊണ്ടുപോകാൻ ക്വട്ടേഷൻ കൊടി സുനിയും സംഘവും ഏറ്റെടുത്തത്. കൊടിസുനി അടക്കം 20 പേരാണ് കേസിലെ പ്രതികൾ.