[slick_weather]
01
September 2018

ജീപ്പില്‍ കിടുന്നുറങ്ങിയാളെ ആന ചവിട്ടിക്കൊന്നു

മലപ്പുറം: The elephant was trampled on when he was lying in the jeep in nilampoor ,kerala നിലമ്പൂർ പാലാങ്കര വട്ടപ്പാടത്ത് ജീപ്പില്‍ കിടുന്നുറങ്ങിയാളെ ആന ചവിട്ടിക്കൊന്നു. റബ്ബര്‍ത്തോട്ടം കാവല്‍ക്കാരനായ പാത്തിപ്പാറ പുത്തന്‍പുരയ്ക്കല്‍ മത്തായി (56)യാണ് മരിച്ചത്. ജീപ്പില്‍ കിടന്നുറങ്ങുകയായിരുന്ന മത്തായിയെ തുമ്പികൈ കൊണ്ട് വലിച്ചെടുത്ത് പുറത്തിട്ട ശേഷം ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു സംഭവം,​ ആനയുടെ ചിന്നം വിളി കേട്ടെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. തുടര്‍ന്ന് ആനയെ വിരട്ടി ഓടിച്ചു. പൂക്കോട്ടുംപാടം പൊലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.