[slick_weather]
31
August 2018

മാധ്യമ പ്രവര്‍ത്തകയെ അക്രമസംഘം രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തി

ധാക്ക: മാധ്യമ പ്രവര്‍ത്തകയെ അക്രമസംഘം രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്‌പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്.

പബ്‌ന ജില്ലയിലെ രാധാനഗറിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ അക്രമികള്‍ സുബര്‍ണ്ണയുടെ വീടിനു മുന്നിലെ കോളിങ് ബെല്‍ അമര്‍ത്തി. വാതില്‍ തുറന്ന സുബര്‍ണയെ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികള്‍ സുബര്‍ണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം ഒന്‍പത് വയസുള്ള മകള്‍ക്കൊപ്പമാണ് സുബര്‍ണ താമസിച്ചിരുന്നത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പത്തോളം പേര്‍ സംഘത്തിലുണ്ടായിരുന്നെന്നും പൊലിസ് പറഞ്ഞു.