[slick_weather]
27
May 2018

ആറു പേർ കൊല്ലപ്പെട്ട കൊച്ചി കപ്പൽശാലയിലെ അപകടം ;സമഗ്രമായ അന്വേഷണം വേണമെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി

കൊച്ചി :കപ്പൽ നിർമ്മാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ആറു പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി ആവശ്യപ്പെട്ടു.

മരണമടഞ്ഞവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും അർഹവും നീതിപൂർവ്വമായ നഷ്ട പരിഹാരം നല്കണം. കപ്പൽ ശാലയിൽ നിലവിലുണ്ടായ സാഹചര്യം പരിഗണിച്ച് സുരക്ഷാ സംവിധാനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം നല്കണം. സുരക്ഷാ സംവിധാനങ്ങളിൽ എന്തെങ്കിലും പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും കെ.വി.തോമസ് ആവശ്യപ്പെട്ടു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന പരുക്കേറ്റവരെ കെ.വി.തോമസ് സന്ദർശിച്ചു. കപ്പൽ നിർമ്മാണ ശാലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംഭവത്തെക്കുറിച്ച് കെ.വി.തോമസ് ചർച്ച ചെയ്തു.
(ഫോട്ടോ കടപ്പാട്:ഹിന്ദു )