[slick_weather]
01
September 2018

മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥിര നിയമനം നടക്കാത്തത് , ബോർഡിന്റെയും നാടിന്റെയും കേരള പരിസ്ഥിതിയുടെയും ഏറ്റവും വലിയ ദുർവ്വിധി.

അവശേഷിക്കുന്ന ബോർഡിലെ സ്ഥിരം ജീവനക്കാർ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തീക്കേണ്ടത് സുതാര്യമായ സ്ഥിര നിയമനം സത്വരം നടക്കുന്നതിനു വേണ്ടിയാണ് . ഇനിയുള്ള Review ഒക്കെ ഇതിനായിരിക്കണം . സ്ഥാപിത താല്പര്യം മാത്രമാണ് നിയമനം നടക്കാത്തതിന്റെ ഒരേ ഒരു കാരണം . KSPCB യിലെ സ്ഥിര നിയമനം കേരള ജനതയുടെ മൊത്തം ആവശ്യമെന്ന ഒരു പ്രചരണം ഉണ്ടാക്കണം . ഒടുവിൽ ഞാൻ മാത്രം എന്ന സമീപനം ഇനിയും നാം അനുവദിച്ചു കൂടാ ..
ജലം രാസമാലിന്യം കലർന്നതാണെന്നും സൂപ്പർ ക്ളോറിനേഷൻ കൊണ്ടുമാത്രം പരിഹാരം ആയില്ലെന്നും 9 ആം ദിവസം കുcസാറ്റ്. സംശയങ്ങൾക്ക് വിളിക്കാനും കുസാറ്റിലെ പരിസ്ഥിതിശാസ്ത്ര വിഭാഗം വിദഗ്ധർ.

ഇക്കണ്ട രാസ വ്യവസായങ്ങൾക്കൊക്കെ യാതൊരു മാനദണ്ഡവും നോക്കാതെ അനുമതി നൽകിയ ശേഷം ദുരന്തമുണ്ടായപ്പോൾ മുങ്ങിയ മലിനീകരണ നിയന്ത്രണ ബോർഡിനേയും അതിന്റെ ചെയർമാൻ സജീവനെയും കണ്ടു കിട്ടുന്നവർ, ദയവായി അടുത്തുള്ള പോലീസ് സ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്.

പഴയ കേരളമല്ല, നവകേരളമാണ് പുനർസൃഷ്ടിക്കുന്നത് എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഏറെ ആശ്വാസമാണ്. ഇനിയെങ്കിലും കുടിവെള്ളത്തിൽ വിഷം കലക്കുന്ന ഇത്തരം സ്ഥാപനങ്ങളെ ശാസ്ത്രബോധമുള്ള അഴിമതി വിരുദ്ധരെ ഏൽപ്പിക്കണം.
( അഡ്വ . ഹരീഷ് വാസുദേവൻ ഇന്നലെ – 24/8/2018 ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത് )