[slick_weather]
14
March 2019

പോരാട്ടത്തിൻറെ കനൽ വഴികളിലെ ദാക്ഷായണി വേലായുധൻ , ഒരു ജ്വലിക്കുന്ന ഓർമ്മ

ഉണ്ണികൃഷ്ണൻ പറവൂർ
മഹാത്മാ അയ്യൻകാളിക്ക് സുന്ദരമായ സ്വപ്നമുണ്ടായിരുന്നു , സ്വസമുദായത്തിൽ നിന്നും പത്ത് ബി ,എ ക്കാരുണ്ടാകുക ! . സ്വദേശാഭിമാനി ” പത്രാധിപർ രാമകൃഷ്ണപ്പിള്ള ഉൾപ്പെടെയുള്ള സവർണ്ണ മാടമ്പി സമൂഹം നടക്കാത്ത സുന്ദര സ്വപ്നമായി വളരെ നിന്ദ്യമായി പുച്ഛിച്ചു തള്ളിയെങ്കിലും പട്ടികജാതി /വർഗ വിഭാഗത്തിൽ പെടുന്നവരുടെ വിദ്യാഭ്യാസ അവകാശം ശ്രീമൂലം പ്രജാസഭയിലുടെ നിയമം മൂലം മഹാത്മാ അയ്യൻകാളി നേടിയെടുത്തു . തിരുവനന്തപുരത്തു വെങ്ങാന്നൂർ എന്ന സ്ഥലത്തു പഞ്ചമിയെന്ന പെൺകുട്ടിയെ ചേർത്ത് പിടിച്ചു പള്ളിക്കൂടത്തിന്റെ പടികയറിയ അയ്യൻകാളിയെ സവർണ്ണ മാടമ്പി സമൂഹം കായികമായി നേരിട്ടു , പരിസരത്തെ പുലയകുടിലുകൾ കത്തിയെരിഞ്ഞു , നിരന്തര സംഘനങ്ങളുടെ പരമ്പര തന്നെ അരങ്ങേറി ,കേരളത്തിലെ ആദ്യത്തെ കാർഷിക സമരത്തിന് അയ്യൻകാളി നേതൃത്വം നൽകി , വില്ലുവണ്ടി യാത്രയിലൂടെ ദളിതരുടെ ആത്മാഭിമാനം ഉയർത്തി ,അനീതിക്കെതിരെ സമരം ചെയ്യണ്ടത് എങ്ങിനെയെന്ന് മഹാത്മാ അയ്യൻകാളി പൊതുസമൂഹത്തിന് കാണിച്ചുകൊടുത്തു , കേരളീയ നവോത്ഥന പോരാട്ടത്തിലെ ചരിത്ര സംഭവങ്ങളായിരുന്നു അയ്യൻകാളിയുടെ എല്ലാ പോരാട്ടങ്ങളും .

മഹാത്മാ അയ്യൻകാളിയുടെ നടക്കാത്ത സുന്ദര സ്വപ്നമായി സവർണ്ണ മാടമ്പി സമൂഹം പുച്ഛിച്ചു തള്ളിയ ബിഎ എന്ന സ്വപ്നം ആദ്യമായി സാക്ഷാത്കരിച്ചത് ദാക്ഷായണി വേലായുധൻ എന്ന കൊച്ചിക്കാരിയാണ് . അതും രസതന്ത്രത്തിൽ ഉയർന്ന നിലവാരത്തിൽ ബി എസ് സി ബിരുദംനേടിക്കൊണ്ട് .

 

കേരളത്തിലെ അന്നത്തെയും എന്നത്തേയും മഹത്തായ മഹാരാജാസിൽ നിന്നും പടവുകളിറങ്ങി ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെത്തി ഡോ .ബി ആർ അംബേദ്ക്കർക്കൊപ്പം രാജ്യത്തെ ഏറ്റവും പ്രമുഖരായ നേതാക്കളോടൊപ്പം പ്രവർത്തിച്ച സംഭവബഹുലമായ ചരിത്രമാണ് കൊച്ചിയിലെ ഈ മുളവുകാട് സ്വദേശിനി യുടേത് . ചരിത്രകാരന്മാർ രേഖപെടുത്താതെപോയ ദാക്ഷായണിയുടെ ജീവിതം വലിയ പോരാട്ടങ്ങളുടേതായിരുന്നു . അയിത്വവും അനാചാരങ്ങളും വാണിരുന്ന കേരളത്തിൽ കിണറ്റിൽ നിന്നും വെള്ളം കോരാൻപോലും കഴിയാതിരുന്ന കാലത്തിൽ ദാക്ഷായണിയുടെ അമ്മയ്ക്ക് ക്രിസ്തു മതം സ്വീകരിക്കേണ്ടിവന്നു , പുലയ സ്ത്രീക്ക് വെള്ളമില്ല ,പക്ഷെ ക്രിസ്തനായി മതം മാറിയാൽ ലഭിക്കും . ഇതിനെതിരെ കൊച്ചി പ്രജാമണ്ഡലത്തിൽ ഇംഗീഷിൽ പ്രസംഗിച്ചുകൊണ്ടാണ് ദാക്ഷായണിയുടെ രാഷ്ട്രീയ പ്രവേശനം തന്നെ .

മുളവുകാട് കുഞ്ഞൻറെയും മണിയുടെയും നാലാമത്തെ മകളായി 1913 ജൂലൈ 8 ന് ജനിച്ച
ദാക്ഷായണിക്ക് അദ്ധ്യാപികയാകാനായിരുന്നു മോഹം . മുളവുകാട് സെൻറ് മേരിസ് എൽ .പി .സ്കൂൾ , ചാത്യാത്ത് എൽ എം സി സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസ്സായ കേരളത്തിലെ ആദ്യ ദളിത് വനിതാ പിന്നീട് മഹാരാജാസ് കോളേജിൽ നിന്നും രസതന്ത്ര ബിരുദവും നേടി മദ്രാസ് സെൻറ് ക്രിസ്റ്റഫർ കോളേജിൽ നിന്നും ടീച്ചേർസ് ട്രെയിനിങ് ബിരുദവും നേടി അദ്ധ്യാപികയായി ജീവിതം തുടങ്ങിവച്ചു . എറണാകുളം ജില്ലയിലെ പൊന്നുരുന്തി , മരട് , തൃശ്ശൂർ ജില്ലയിലെ പെരിങ്ങോട്ടുകര എന്നിവിടങ്ങളിൽ അദ്ധ്യാപികയായി . അവർണ്ണർക്ക് ക്ഷേത്ര പ്രവേശനമോ വഴിനടക്കാനോ അവകാശമില്ലാത്ത കാലത്തു കുട്ടികളെ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടത് സവർണ്ണർക്കു സഹിക്കാൻ കഴിയുന്നതായിരുന്നില്ല . അവർ ജാതിപ്പേര് ചേർത്ത് പുലയ ടീച്ചർ എന്ന് നാമകരണം നടത്തി അവഹേളിച്ചുകൊണ്ടിരുന്നു . ഇന്നും ഇതൊക്കെ പലരൂപത്തിലും നമ്മുടെയിടയിൽ നിലനിൽക്കുന്നുയെന്ന യാഥാർഥ്യം വിസ്മരിക്കുന്നില്ല .

യഥാതസ്തിക സമൂഹം കൽപിച്ചു നൽകിയ പുലയ ടീച്ചർ എന്ന വിളിപ്പേര് അഭിമാനമായി കരുതിയ ദാക്ഷായണിക്ക് പോരാട്ടങ്ങളുടെ കനൽ വഴികളിൽ പിന്നീടുള്ള കാലം തുണച്ചുവെന്നുവേണം കരുതാൻ . മാറുമറയ്ക്കാൻ അവകാശമില്ലാത്ത ദളിത് സമൂഹത്തിൽ നിന്നും സവർണ്ണരുടെ സകലവിധ സാംസ്ക്കാരിക വിരുദ്ധതയെയും അതിജീവിച്ചു ദേശീയ നേതാക്കളോട് കലഹിച്ചു പിന്നോക്ക സംവരണമെന്ന ഭരണഘടനാ തത്വത്തിന് വേണ്ടി നിലകൊണ്ട ദാക്ഷായണി നെഹ്റുവിനോടും ഡോ .ബി ആർ അംബേദ്ക്കരോടുപോലും വാദിച്ചത് ചരിത്രം .

വിവാഹം കഴിച്ചത് കോട്ടയം ഉഴവൂരുകാരനായ വേലായുധനെയായിരുന്നു , അന്തരിച്ച മുൻ രാഷ്‌ട്രപതി കെ .ആർ നാരായണൻറെ ഇളയച്ഛനായ അദ്ദേഹം പാർലിമെൻറ് അംഗമായിരുന്നു . അക്കാലത്തു ദാക്ഷായണി ഡൽഹിയിൽ എൽ ഐ സി യിൽ ഉയർന്ന ഉദ്യോഗം സ്വീകരിച്ചിരുന്നു . ഇന്ദിര ഗാന്ധിയുടെ അടുപ്പക്കാരിയായിരുന്ന അവർ ഒരിക്കൽ അടൂരിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു . പാർശ്വവൽക്കരിക്കപ്പെട്ടവവരുടെ ഇടയിലെ സാമൂഹിക പ്രവർത്തകരായ സ്ത്രീകൾക്ക് പുരസ്ക്കരം നൽകുവാൻ കേരളാ സർക്കാർ ബഡ്ജറ്റിലൂടെ രണ്ടുകോടി രൂപ അനുവദിച്ചിരിക്കുന്നത് ദാക്ഷായണിക്ക് വൈകികിട്ടിയ അംഗീകാരമാണ് .

1976 ജൂലൈ 2 ന് ദാക്ഷായണി വേലായുധൻ ഈ ലോകത്തോട് വിട പറഞ്ഞു . മകൾ ഡോ .മീര വേലായുധൻ