[slick_weather]
08
September 2018

പ്രളയക്കെടുതി വിലയിരുത്താൻ ലോക ബാങ്ക് സംഘം അടുത്തയാഴ്ച്ച കേരളത്തിലെത്തും

തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താൻ ലോക ബാങ്ക് സംഘം അടുത്തയാഴ്ച്ച കേരളത്തിലെത്തും.20 അംഗ സംഘമാണ് സംസ്ഥാനത്തെത്തുക.നാശനഷ്ടങ്ങൾ വിലയിരുത്തി സംഘം കേന്ദ്രത്തിനു റിപ്പോർട്ട് നൽകും. ഇതിനുശേഷം വായ്പത്തുകയും ഘടനയും തീരുമാനിക്കും.

ആഗസ്റ്റ് മാസം അവസാനം ലോകബാങ്ക് സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ പുനർനിർമാണത്തിൽ ഒപ്പമുണ്ടാകുമെന്ന് ലോകബാങ്ക് സംഘം അറിയിച്ചിരുന്നു.സംസ്ഥാനത്തെ സഹായിക്കാൻ ലോകബാങ്ക് സംഘത്തെ അയച്ച കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന് മുഖ്യമന്ത്രി നന്ദി അറിയിച്ചിരുന്നു.