ഒരു ദിവസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബഹ്‌റൈൻ പ്രതിഭ തീരുമാനിച്ചു

മനാമ : സമകാലിക ചരിത്രത്തിലെ ഏറ്റവും വലിയ കാലവർഷ കെടുതിയെയും വെള്ളപ്പൊക്ക ദുരിതത്തെയും നേരിടാൻ കേരളം ജനതയോടൊപ്പം ലോക മനസാക്ഷി അണിനിരക്കുമ്പോൾ തങ്ങളുടെ ഒരു ദിവസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു . ബഹ്‌റൈനിലെ പ്രതിഭയുടെ പന്ത്രണ്ടു യൂണിറ്റുകളിലെ അംഗങ്ങളുടെതാണ് തീരുമാനം . അതോടൊപ്പം പ്രതിഭ അനുഭാവികളിൽ നിന്നും അഭ്യുദയ കാംക്ഷികളിൽ നിന്നും സംഭരിക്കുന്ന തുകയും ഇതോടൊപ്പം ചേർക്കും . ഇതിനായി ബഹ്‌റൈൻ പ്രതിഭ പ്രധാന പ്രവർത്തകരുടെ യോഗം ചേർന്ന് പരിപാടികൾ ആവിഷ്കരിച്ചു .

ഇതോടൊപ്പം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോയ ബഹ്‌റൈൻ പ്രതിഭ പൂർവ കാല പ്രവർത്തകർ ബഹ്‌റൈൻ പ്രതിഭ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ് . എല്ലാപ്രാവശ്യത്തെ പോലെയും ഇക്കുറിയും വളരെ വിപുലം ആയ ഓണസദ്യയും ഓണാഘോഷവും ആയിരുന്നു ബഹ്‌റൈൻ പ്രതിഭ തീരുമാനിച്ചിരുന്നത് . ആയതിന്റെ പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . എന്നാൽ ദുരിതാശ്വാസ പ്രവർത്തന പശ്ചാത്തലത്തിൽ ഓണസദ്യ ഉൾപ്പെടെ മറ്റള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്
.ആഗസ്റ്റ് 19 മുതൽ വിവിധ യൂണിറ്റുകൾ കേന്ദ്രീകരിച്ചു പ്രതിഭ നടത്തുവാൻ തീരുമാനിച്ചിരുന്ന പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനങ്ങളും ഇതോടൊപ്പം മാറ്റിവെച്ചു . മനുഷ്യ സ്നേഹികളായ മുഴുവൻ പ്രവാസികളും , തദ്ദേശീയരുടെ അടക്കം സഹായങ്ങൾ സ്വീകരിച്ചു കൊണ്ട് ഈ പ്രവർത്തങ്ങങ്ങളിൽ പങ്കാളികൾ ആകണം എന്ന് ബഹ്‌റൈൻ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് എന്നിവർ അഭ്യർത്ഥിച്ചു . ദുരിതാശ്വാസ പ്രവർത്തങ്ങൾ ഏകോപിക്കുവാൻ ചേർന്ന വിപുലമായ പ്രവർത്തക യോഗത്തിൽ പ്രതിഭ സീനിയർ നേതാക്കൾ ആയ പി ശ്രീജിത്ത് പി ടി നാരായണൻ , എ വി അശോകൻ , സുബൈർ കണ്ണൂർ , എൻ കെ വീരമണി കെ സതീന്ദ്രൻ എന്നിവർ സംസാരിച്ചു . അതാതു പ്രദേശത്തെ യൂണിറ്റ് കമ്മിറ്റി കളും ആയി ബന്ധപെട്ടു ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്നും ബഹ്‌റൈൻ പ്രതിഭ അഭ്യർത്ഥിച്ചു .