[slick_weather]
31
August 2018

ആം ആദ്മി പാർട്ടി പ്രളയ ബാധിത പ്രദേശത്ത് നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ ശ്രദ്ദേയമാവുന്നു

കൊച്ചി:ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന CBN ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ, ആം ആദ്മി പാർട്ടി പ്രളയ ബാധിത പ്രദേശത്ത്നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ ശ്രദ്ദേയമാവുന്നു .C B N ഫൗണ്ടേഷൻ ഹരിയാനയിലെ ഫിലാഡൽഫിയ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് ]ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

രണ്ടു വിദഗ്ധ ഡോക്ടർമാരും 4 നഴ്സുമാരും മറ്റു സഹായികളും അടങ്ങുന്ന സംഘമാണ്. സംഘത്തിൻറെ കൈവശം സാധാരണഗതിയിൽ ആവശ്യം വരുന്ന എല്ലാ മരുന്നുകളും ഉണ്ട് കേവലം ക്യാമ്പ് അടിസ്ഥാനത്തിൽ പരിശോധിക്കുക മാത്രമല്ല അവരുടെ വീടുകളിൽ തന്നെ ആവശ്യമെങ്കിൽ പോയി പരിശോധിക്കുകയും, അവർക്കാവശ്യമുള്ള മരുന്നുകൾ ഇപ്പോൾ കൈവശമില്ലെങ്കിൽ അത് എത്തിച്ചുകൊടുക്കുകയും, തുടർന്നുള്ള ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതിൻറെ അടിസ്ഥാനത്തിലാണ് ഇവർ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.

ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങൾ കളമശ്ശേരി, പറവൂർ പ്രദേശങ്ങളിൽ ആയിരുന്നു. ഇന്ന് വീണ്ടും പറവൂരിലും മറ്റു പ്രദേശങ്ങളിലും ക്യാമ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ്‌ 30- ആം തീയതി വ്യാഴാഴ്ച ചെങ്ങന്നൂർ പ്രദേശത്തും, 31ന് കുട്ടനാട്ടിലും, ഡല്‍ഹി മെഡിക്കൽ ടീം പര്യടനം നടത്തുന്നു.

ആം ആദ്മി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ, സംസ്ഥാന സെക്രട്ടറി പോൾ തോമസ് എറണാകുളം PCO ഷക്കീർ അലി എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്

CONTACT PERSON : MR.PAUL THOMAS : +91 98959 70992