[slick_weather]
31
August 2018

ഗാഡ്ഗില്‍ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന് വി എസ്

തിരുവനന്തപുരം:പ്രളയക്കെടുതിയ്ക്ക് കാരണമായത് വന്‍ തോതിലുള്ള പരിസ്ഥിതി കയ്യേറ്റവും നാശവുമാണെന്ന് ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായാണ് കൈകാര്യം ചെയ്തത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാനുള്ള നീക്കം എങ്ങനെ അവസാനിച്ചുവെന്ന് നമുക്കറിയാം. ഗാഡ്ഗില്‍ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന

സംസ്ഥാനത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അനധികൃത ക്വാറികളുടെ നിര്‍മ്മാണം തടയണം. അനധികൃത മണല്‍ ഖനനം തടയണം. നിലവിലെ വികസനനയം മാറ്റണം. ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കണം. കേരള വികസനത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും, അതിനായി വിദഗ്ധരടങ്ങിയ സമിതി വേണമെന്നും വിഎസ് നിയമസഭയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചുവെന്നും, കൂടുതല്‍ സഹായം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കൂടുതല്‍ സഹായം ലഭിക്കാനായി സമര്‍ദ്ദം ചെലുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.