പ്രളയം നാശം വിതച്ച ജില്ലകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

കൊച്ചി: പ്രളയം നാശം വിതച്ച ജില്ലകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന പ്രവര്‍ത്തകര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്. എലിപ്പനി പ്രതിരോധ മരുന്നുകളും ആന്റി ഫംഗല്‍ ക്രീമുകളും ക്യാമ്പുകളില്‍ അധികമായി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വീടുകളും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇതിനായി വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ജഡം മറവ് ചെയ്യുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട പല പ്രദേശങ്ങളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്ത് ഉള്‍പ്പെടെ ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്.

ഇതുവരെ 25000ത്തിലധികം വീടുകളും പതിനായിരത്തോളം പൊതുസ്ഥാപനങ്ങളും അത്ര തന്നെ കിണറുകളും വൃത്തിയാക്കി. സ്‌ക്വാഡില്‍ ഇലക്‌ട്രീഷ്യന്‍മാര്‍, പ്‌ളംബര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ആയിരത്തോളം മൃഗങ്ങളുടെ ജഡം മറവു ചെയ്തു