കേരളത്തിലെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി .

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി . രാവിലെ ഒന്‍പതിനുതുടങ്ങിയ സമ്മേളനം ഉച്ചക്ക് രണ്ടിനവസാനിക്കും . മുഖ്യമന്ത്രി നിയമസഭയിൽ സംസാരിക്കുകയാണ് .തുടർന്ന് പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തില്‍ ദുരന്തത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചത് . വിവിധ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം കൂടി കണക്കിലെത്ത് കേന്ദ്ര സഹായത്തിനായുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനാണ് സാധ്യത

അതേസമയം പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാട് പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചേക്കും . ദുരിതാശ്വാസഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അക്കൗണ്ട് വേണമെന്നും ആവശ്യവും ഇവര്‍ ഉന്നയിക്കും.