[slick_weather]
16
September 2018

ക്രിക്കറ്റ് താരം സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈമാറിയത് സ്ഥിരീകരിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബ്ലാസ്റ്റേഴ്‌സ് ടീം ഇനിയും ഏറെ മുന്നേറും. തന്റെ ഹൃദയം എപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു. 20 ശതമാനം ഓഹരികളാണ് സച്ചിന്റെ കൈവശമുണ്ടായിരുന്നത്. 2015ലാണ് സച്ചില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. സച്ചിനും പിവിപി ഗ്രൂപ്പും ചേര്‍ന്നായിരുന്നു ഓഹരികള്‍ വാങ്ങിയത്. ഇക്കഴിഞ്ഞ മേയിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി പിവിപി ഗ്രൂപ്പും ഓഹരികള്‍ വിറ്റഴിച്ചിരുന്നു.ഇനിമുതൽ സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥനായിരിക്കില്ല