[slick_weather]
22
May 2017

പതിവു യോഗാ വേണ്ടെന്നു വച്ച് അമ്മയെ കണ്ടെന്നു മോഡിയുടെ ട്വീറ്റ്, താൻ പതിവായി അമ്മയുടെ അനുഗ്രഹം വാങ്ങുന്നയാളെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: പതിവായി ചെയ്യുന്ന യോഗാ വേണ്ടെന്നു വച്ച് 95 വയസായ അമ്മയെ കണ്ടെന്നും അവരോടൊപ്പം പ്രാതൽ കഴിച്ചെന്നുമായിരുന്നു മോഡിയുടെ
ട്വീറ്റ്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് മോഡിയുടെ ‘അമ്മ ഹീരാബെൻ താമസിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ‘ വൈബ്രൻറ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോഡി ജന്മനാടായ ഗുജറാത്തിലെത്തിയത്.യോഗാ മുടക്കി എന്നുള്ള ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ പരക്കെ പ്രതികരണങ്ങൾ
വിളിച്ചു വരുത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇതു കണ്ടിട്ടു സഹിച്ചില്ല. ഒട്ടും മടിച്ചില്ല, വന്നു കെജ്‌രിവാളിന്റെ  എതിർ ട്വീറ്റ്…”

ഞാൻ എന്റെ അമ്മയോടൊപ്പമാണു താമസിക്കുന്നത്. എല്ലാ ദിവസവും അമ്മയുടെ അനുഗ്രഹം തേടാറുമുണ്ട്. പക്ഷേ, അത് ഇതു പോലെ ലോകത്തിനു മുന്നിൽ
പരസ്യം ചെയ്യാറില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ഞാൻ അമ്മയെ ബാങ്കിലെ ക്യുവിൽ നിർത്താറുമില്ല.”
ഹിരാബാ എന്നു പരക്കെ അറിയപ്പെടുന്ന മോഡിയുടെ ‘അമ്മ ഇളയ മകൻ പങ്കജ് മോഡിയോടൊപ്പമാണ് താമസിക്കുന്നത്. മോഡിയുടെ നോട്ടു പിൻവലിക്കൽ തീരുമാനം വന്ന ശേഷം കഴിഞ്ഞ നവംബർ 15-നു ഹീരാബെൻ വീൽചെയറിൽ നോട്ടു മാറാൻ ക്യു
നിന്നതിനെയാണ് കെജ്‌രിവാൾ പരിഹസിച്ചത്. അന്ന് 4500 രൂപയുടെ 500 രൂപാ നോട്ടുകൾ മാറി

പുതിയ 2000 രൂപാ നോട്ട് നേടാൻ ബന്ധുക്കളാണ് ഹീരാബെന്നിനെ സഹായിച്ചത്. പുതിയ 2000 രൂപാ നോട്ടുമായി ഹീരാബെൻ ഫോട്ടോയ്ക്കു പോസ്
ചെയ്യുകയും ചെയ്തു. ഇതിനെതിരെ പരക്കെ വിമർശനമുയർന്നിരുന്നു.