[slick_weather]
21
August 2018

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ചത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ

ബംഗളൂരൂ:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ചത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം ഉയർന്നിരുന്നു . സീറ്റു പ്രതീക്ഷിച്ചിട്ടും കിട്ടാതെ പോയ നേതാക്കളും അവരുടെ അനുയായികളുമാണ് പ്രതിഷേധവുമായി രംഗത്തുവന്നത് .അവരുടെ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചതോടെ തിരഞ്ഞെടുപ്പിനു മുമ്പേ കോൺഗ്രസ് പ്രതിരോധത്തിലായി.

അതുകൊണ്ടാണ് പതിറ്റാണ്ടുകൾക്കുശേഷം, കർണാടകയിൽ ഭരണത്തുടർച്ച സാധ്യമാക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾക്കുതിരിച്ചടിയുണ്ടായത് ഇത്തവണ കർണാടകയിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് അഭിപ്രായ സർവേകളെല്ലാം പ്രവചിച്ചിരുന്നു . സാഹചര്യങ്ങളെല്ലാം അനുകൂലമായി നിൽക്കുമ്പോഴാണ് സീറ്റു നിഷേധിക്കപ്പെട്ടവരുടെ വ്യാപകമായ പ്രതിഷേധമുണ്ടായത് .ഇപ്പോഴും ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ധാരണയുണ്ടാക്കിയതായി ആരോപണമുണ്ട് .കോൺഗ്രസിനെ കർണാടകയിൽ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് കോൺഗ്രസ് നേതാക്കളാണ് .