രക്തരൂക്ഷിത പ്രതികാരത്തിന്റെ രാഷ്ട്രീയമായ കണ്ണൂർ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

 

കൊച്ചി:ഉല്ലേഖ് എൻ പി എഴുതിയ കണ്ണൂർ എന്ന പുസ്തകം നാളെ (2018 ആഗസ്റ്റ് 9) രാവിലെ 9 മണിക്ക് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും പെൻഗ്വിൻ ബുക്‌സാണ് പ്രസാധകർ .ഇന്ത്യയിലെ രക്തരൂക്ഷിതമായ പ്രതികാരത്തിന്റെ രാഷ്ട്രീയമെന്നാണ് കണ്ണൂർ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ഉപശീർഷകം .ഇതിൽ നിന്നും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വായനക്കാർക്ക് ഏകദേശ ധാരണ കിട്ടുന്നുണ്ട് .കണ്ണൂരിനെക്കുറിച്ച് ഇത്തരത്തിൽ ഒരു പുസ്തകം വരുന്നത് ആദ്യമായിട്ടാണ് .ഇംഗ്ളീഷിലാണ് പുസ്തകം

കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ കേരളത്തിലെ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബും എഴുത്തുകാരൻ ഉല്ലേഖ് എൻ പിയും സംസാരിക്കും.

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർനഗരമാണ് ഇതിന്റെ ആസ്ഥാനം. കണ്ണൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു