[slick_weather]
18
July 2018

22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സൻ കമ്പനിക്ക് അമേരിക്കന്‍ കോടതി 460 കോടി ഡോളര്‍ പിഴ വിധിച്ചു

വാഷിംഗ്ടണ്‍:Johnson & Johnson has been ordered to pay nearly $4.7bn (£3.58bn) in damages to 22 women who claim the company’s talcum powder contributed to them developing ovarian cancer.Mark Lanier, the lead counsel for the women, six of whom have died from ovarian cancer, said Johnson & Johnson had covered up evidence of asbestos in its products for more than 40 years. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാന്‍സര്‍ ബാധിച്ച കേസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്‍മാരായ ജോണ്‍സന്‍ ആന്റ് ജോണ്‍സന് അമേരിക്കന്‍ കോടതി 460 കോടി ഡോളര്‍ (ഏകദേശം 32,000 കോടി) പിഴ വിധിച്ചു. ആറാഴ്ച നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ശുചീകരണത്തിനായി ഉപയോഗിച്ച കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ കാന്‍സറിന് കാരണമായെന്നായിരുന്നു പരാതി. കഴിഞ്ഞ 40 വഷങ്ങളായി കമ്പനി തങ്ങളുടെ ഉത്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേസമയം, വിധി നിരാശാജനകമാണെന്നും തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യമില്ലെന്നും ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനി പ്രതകരിച്ചു. വിവിധ പരിശോധനകളില്‍ പൗഡറില്‍ ആസ്‌ബെറ്റോസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നതും കമ്പനി വിശദീകരിച്ചു.(കടപ്പാട് :ദി ഗാർഡിയൻ പത്രം )