[slick_weather]
18
November 2017

അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയില്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട് സിഎ/ ഐസിഡബ്ലിയുഏ/ എംബിഎ (ഫിനാന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18നും 40നും മധ്യേ. നിയമാനുസൃത വയസ്സിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഓപണ്‍ വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 15ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960-ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2-ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 2312944.

മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഒഴിവ്
കൊച്ചി: എറണാകുളം ജില്ലയില്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട് . എംബിഎ/ എംഎച്ച്ആര്‍എം അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ പി ജി ഡിപ്ലോമയും എല്‍എല്‍ബിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മാനേജര്‍ തസ്തികയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 15ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960-ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2-ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍ 2312944.
സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കൊച്ചി : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കമ്മീഷന്‍ ഒബിസി- മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്നും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചു. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. ഒബിസി വിഭാഗത്തില്‍ പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം. മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് (മുസ്ലിം-ക്രിസ്ത്യന്‍ മുതലായ) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വരുമാനപരിധി പരമാവധി ആറു ലക്ഷം രൂപയാണ്. ഒബിസി വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. പലിശ നിരക്ക് ആറു മുതല്‍ എട്ട് ശതമാനംവരെയാണ . ലാഭക്ഷമതയോടെയും നിയമപരമായും നടത്താന്‍ പറ്റുന്ന ഏത് സംരംഭത്തിനും വായ്പ നല്‍കും. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 2394005

ഫിഷറീസ് ലൈസന്‍സ് പുതുക്കണം
കൊച്ചി: എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം മുടക്കം കൂടാതെ ഫിഷറീസ് ലൈസന്‍സ് പുതുക്കണമെന്ന് വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷന്‍ ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ലൈസന്‍സ് ഫീസ് കുടിശ്ശിക നിവാരണവുമായി ബന്ധപ്പെട്ട് അനേകതവണ നോട്ടീസുകള്‍ നല്‍കിയിട്ടും ബന്ധപ്പെട്ട യാന ഉടമകള്‍ യഥാസമയം ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

നോട്ടീസ് ലഭിച്ചിട്ടും ഇതുവരെ ഫിഷിങ് ലൈസന്‍സ് പുതുക്കാത്ത ഉടമകള്‍ ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ക്കണം. ലൈസന്‍സില്ലാത്ത മത്സ്യബന്ധനം അനധികൃതമാണ്. ലൈസന്‍സ് പുതുക്കുന്നതിന് ആവശ്യമായ രേഖകള്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും യാനങ്ങള്‍ ഭൗതിക പരിശോധനയ്ക്കായി ഹാജരാക്കണമെന്നും ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
റിപ്പയറിങ് ജോലികള്‍ക്കായി ഡോക്ക് ചെയ്തിട്ടുള്ള യാനങ്ങള്‍ അസല്‍ രേഖകള്‍ ഹാജരാക്കണം. ലൈസന്‍സ് പുതുക്കുന്നതിനുള്ള യാനങ്ങള്‍ കളര്‍കോഡിങ് പൂര്‍ത്തീകരിക്കണം. ജീവന്‍രക്ഷാ ഉപകരണങ്ങളും വാര്‍ത്താവിനിമയ നാവിഗേഷന്‍ ഉപകരണങ്ങളും അഭിലഷണീയമായ അളവില്‍ ഉണ്ടായിരിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ സംബന്ധിച്ച് ക്ര്യൂ ലിസ്റ്റ് അപേക്ഷയോടൊപ്പം ഓഫീസില്‍ സമര്‍പ്പിക്കണം. യഥാസമയം ലൈസന്‍സ് പുതുക്കാത്ത യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനി ഒരു അറിയിപ്പ് കൂടാതെ റദ്ദ് ചെയ്യുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

കുടുംബശ്രീയില്‍ ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്
കൊച്ചി: ജില്ലയില്‍ കുടുംബശ്രീയില്‍ ബ്ലോക്ക് തല കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയിലേക്ക് അപേക്ഷിക്കാം . കൃഷി, മൃഗസംരക്ഷണം എന്നിവയില്‍ വിഎച്ച്എസ്‌സി യോഗ്യതയുള്ളവര്‍ക്ക് ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 2 തസ്തികയിലേക്ക് അപേക്ഷിക്കാം . ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 1 തസ്തികയില്‍ 17 ഒഴിവും ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ 2 തസ്തികയില്‍ 3 ഒഴിവും ആണുള്ളത്.
2017 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ് കഴിയാന്‍ പാടില്ല അപേക്ഷാ ഫോമുകള്‍ കുടുംബശ്രീയുടെ വെബ്‌സൈറ്റില്‍നിന്നോ (kudumbashree.org) ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23 വൈകീട്ട് നാലുമണി. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം സഹിതം നിര്‍ദ്ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, രണ്ടാംനില, കാക്കനാട് എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം.