[slick_weather]
16
September 2018

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനില്‍ ഇടതുസഖ്യം വന്‍ വിജയത്തിലേക്ക്.

ന്യൂഡൽഹി : ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനില്‍ ഇടതുസഖ്യം വന്‍ വിജയത്തിലേക്ക്. 5185 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതില്‍ 4700ലധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിന് ഇടതുസഖ്യം സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.

പ്രസിഡന്റ് സ്ഥാനത്ത് എന്‍ സായ് ബാലാജി 1948 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എബിവിപിക്ക് 875 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2326 വോട്ട് കരസ്ഥമാക്കിയ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സരിക ചൗധരിക്ക് 1300ലധികം ഭൂരിപക്ഷമുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ഇടതുസംഖ്യം സ്ഥാനാര്‍ഥി ആജാസ് അഹമ്മദിന് 2207 വോട്ട് ലഭിച്ചു. ജോയിന്റെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച എഐഎസ്എഫിലെ അമുത ജയദീപിന് 1839 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.