ജപ്പാനില്‍ കനത്ത വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും;119 പേര്‍ മരിച്ചു ;ദുരന്ത ദൃശ്യങ്ങളുടെ വീഡിയോ കാണുക

ഒസാക :The death toll from torrential rains in western Japan reached 119 on Monday, and many people were still missing after massive flooding and landslides destroyed homes and displaced tens of thousands of people. ജപ്പാനില്‍ കനത്ത വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും. ഇടവേളയില്ലാതെ പെയ്ത മഴയാണ് ജപ്പാനെ വന്‍ ദുരന്തത്തിലെത്തിച്ചത്. 114 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നേരത്തെ തീരുമാനിച്ചിരുന്ന വിദേശയാത്ര ഇതോടെ റദ്ദാക്കി. ബെല്‍ജിയം, ഫ്രാന്‍സ്, സഊദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആബെ ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്നത്.

ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു-പടിഞ്ഞാറന്‍ ഹിരോഷിമയയെയാണ് ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ചിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍പ്പെട്ട് തകര്‍ന്നു.രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.