[slick_weather]
19
January 2018

കുപ്രചാരണങ്ങൾ വിജയിച്ചില്ല;ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രിൻസ് നടരാജൻ നയിച്ച പാനലിനു വൻ വിജയം

ബഹ്‌റൈൻ :ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർമാൻ പ്രിൻസ് നടരാജൻ നയിച്ച പി പി എ പാനൽ വൻഭൂരിപക്ഷം നേടി . ശക്തമായ ത്രികോണ മത്സരമായിരുന്നു ഇക്കുറി നടന്നത്. അടുത്ത മൂന്നു വർഷത്തേക്കുള്ള ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്. ഭരണസമിതിയിലേക്കുള്ള ഏഴു സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് .

  32 32 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത് . .പ്രിൻസ് നടരാജനോടൊപ്പം ജെയ്‌ഫർ മൈദാനി ,സജി ആന്റണി, പ്രേമലത , രാജേഷ് നമ്പ്യാർ , അഡ്വ.ബിനു മണ്ണിൽ,എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു . മുൻ ചെയർമാൻ എബ്രഹാം ജോൺ നയിച്ച യുപിപി പാനലിൽ നിന്നും ശ്രീ അജയകൃഷ്ണനും പുതിയ ഭരണസമിതിയിൽ ഇടം നേടി. നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ ചിലർ പുറത്തുപോവുകയും , എതിർ പാനലുകൾ വളരെയധികം നുണപ്രചാരണങ്ങൾ നടത്തുകയും ചെയ്തിട്ടും , അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് രക്ഷിതാക്കൾ പ്രിൻസിനെ വീണ്ടും തിരഞ്ഞെടുത്തത് .

മൂന്നു വർഷം മുൻപാണ് ബഹറിനിൽ ഇന്ത്യൻ സ്‌കൂളിന്റെ ചെയർമാനായി പ്രിൻസ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് .സ്‌കൂൾ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന അവസ്ഥയിലാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്ത് എത്തുന്നത്. സ്‌കൂളിന്റെ അക്കാദമിക നിലവാരം വലിയ നിലയിൽ താഴ്ന്ന അവസ്ഥയും , ഒപ്പം വൻ സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്ന സമയത്തായിരുന്നു സ്‌കൂൾ ചെയർമാൻ പദവി അദ്ദേഹം ഏറ്റെടുത്തത്.സുതാര്യവും സത്യസന്ധവുമായ നിലപാടുകളിലൂടെ അധ്യാപകരെയും രക്ഷിതാക്കളെയും മൊത്തം ഇന്ത്യൻ സമൂഹത്തെ തന്നെയും ഏകോപിപ്പിച്ചു സ്‌കൂളിനെ രക്ഷിച്ചെടുക്കുക എന്ന വലിയ ഒരു ദൗത്യം വിജയകരമായി നടപ്പിലാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു എന്ന് പിപിഎ തിരഞ്ഞെടുപ്പിൽ അവകാശപ്പെട്ടിരുന്നു.

അത് വോട്ടർമാർ അംഗീകരിച്ചതിന്റെ ഫലമാണ് ഈ വലിയ വിജയം.ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികളെ പാനലിൽ ഉൾപെടുത്തുവാനും അതുവഴി സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പുവരുത്തുവാനും അപ്രിൻസിന്റെ നേതൃത്വത്തിന് കഴിഞ്ഞു എന്ന് സ്ക്കൂളിലെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.