[slick_weather]
31
August 2018

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

ന്യുഡൽഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. യു.എസ് ഡോളറിനെതിരെ ഇന്ന് 23 പൈസയുടെ തകര്‍ച്ചയാണുണ്ടായത്. ഇതോടെ സര്‍വ്വകാല തകര്‍ച്ചയിലെത്തിയ രൂപ ഇപ്പോള്‍ ഡോളറിന് 70.82 എന്ന നിലയിലാണ്.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ക്കറ്റ് തുറന്നത് ചെറിയൊരു മുന്നേറ്റത്തോടെയാണെങ്കിലും പിന്നാലെ വലിയ വീഴ്ചയാണുണ്ടായത്. 70.59 മൂല്യത്തിലായിരുന്ന രൂപ തുടക്കത്തില് 70.57 എന്ന നിലയിലെത്തിയെങ്കിലും പിന്നാലെ 70.82 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

അമേരിക്കന്‍ കറന്‍സിക്ക് ഡിമാന്റ് കൂടിയതും നിക്ഷേപം പുറത്തേക്കൊഴുകിയതുമാണ് പ്രധാന കാരണം. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോടെ എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്കും കൂടുതല്‍ ഡോളറുകള്‍ നല്‍കേണ്ടി വന്നു. ഇതടക്കമുള്ള ഇറക്കുമതിക്കാര്‍ക്ക് ഡോളറുകള്‍ ഒഴുകിയതോടെയാണ് ഇന്ത്യന്‍ വിപണി കുത്തഴിഞ്ഞത്.