[slick_weather]
17
March 2019

ഇന്ത്യന്‍ താരം ബി.സായ് പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു.

സ്വിറ്റ്‌സര്‍ലന്റ്: ഇന്ത്യന്‍ താരം ബി.സായ് പ്രണീത് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ചൈനയുടെ ലെന്‍ ലോംഗിനെയാണ് സായ് പരാജയപ്പെടുത്തിയത്. നിലവിലെ ഒളിമ്പിക് ജേതാവാണ് ചൈനീസ് താരം. 46 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ 21-18, 21-13 സ്‌കോറിനായിരുന്നു സായിയുടെ വിജയം. ഫൈനലില്‍ ചൈനയുടെ തന്നെ മുന്‍നിര താരമായ ഷി യുഖിയാണ് പ്രണീതിന്റെ എതിരാളി. ഇന്തൊനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിംഗിനെ പരാജയപ്പെടുത്തിയാണ് ഷി ഫൈനലിലെത്തിയത്.