[slick_weather]
01
September 2018

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലിറങ്ങിയ ഇന്ത്യൻ കുട്ടിപ്പട്ടാളം ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് കിരീടം നേടി

ക്രൈസ്റ്റ് ചർച്ച് :അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് കിരീടം നേടി .തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. കല്‍റ തന്നെയാണ് കളിയിലെ താരവും.ഇന്ത്യയുടെ നാലാം കിരീടമാണിത് .

2000, 2008, 2012 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയിട്ടുള്ളത്.

ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 47.2 ഓവറില്‍ 216 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ പൃഥി ഷായും കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. 71 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് 29 റണ്‍സ് നേടിയ പൃഥി ഷാ പുറത്തായത്.

ലോകകപ്പിലെ അത്ഭുത താരം ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറിലെത്തിയതോടെ കളിയുടെ വേഗം കൂടി. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ഗില്‍ 31 റണ്‍സ് നേടിയാണ് പുറത്തായത്.