[slick_weather]
05
September 2018

വിൻഡീസിനെ പ്രശംസിച്ചു കുംബ്ലെ

വീരോചിതം ഈ സമനില ;ചേസിന് ഉജ്ജ്വല സെഞ്ചുറി  

കിങ്സ്റ്റൻ:ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ജയത്തിനു സമാനമായ ഉജ്ജ്വല സമനിലറോസ്റ്റണ്‍ ചേസിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം തടഞ്ഞത്.സ്‌കോർ:വെസ്റ്റിൻഡീസ് -196;388/ 6.ഇന്ത്യ ഒന്നാം ഇന്നിങ്‌സ് -500/ 9 .

ചേസ് പുറത്താകാതെ 137 റണ്‍സെടുത്തു. ഡോവ്‌റിച്ച് 74ഉം നായകന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ 64 ഉം റൺസ് നേടി.അഞ്ചു വിക്കറ്റും വീഴ്ത്തിയ റോസ്റ്റണ്‍ ചേസാണ് കളിയിലെ താരം. മഴ മാറി വെയിൽ തെളിഞ്ഞ അവസാനദിനം അവിശ്വസനീയ പ്രകടനമാണ് വിൻഡീസ് യുവതാരങ്ങൾ പുറത്തെടുത്തത്.ടീമിലെ പരിചയ സമ്പന്നരായ ബ്രാവോയും സാമുവൽസും നാലാം നാളിൽ തന്നെ പുറത്തായപ്പോൾ മഴമാറി നിന്നാൽ ഇന്ത്യ ഇന്നിങ്‌സ് ജയം തന്നെ നേടുമെന്നായിരുന്നു വിലയിരുത്തലുകളെല്ലാം.

ഇന്ത്യൻ ടീമുമായി താരതമ്യം ചെയ്യുമ്പോൾ ക്രിക്കറ്റ് വിദ്യാർഥി കളാണു ചേസും ഡോവ്‌റിച്ചുമെല്ലാമെന്നായിരുന്നു കമന്റേറ്റർമാരുടെ പരാമർശം.എന്നാൽ തികവാർന്ന ക്രിക്കറ്റാണ് യുവവിൻഡീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്.ഇന്ത്യയുടെ പേരുകേട്ട ബൗളിംഗ് നിര അവർക്കുമുന്നിൽ നിഷ്പ്രഭരായി.ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ വിൻഡീസ് താരങ്ങളെ കലവറയില്ലാതെ പ്രശംസിച്ചത് അതു തിരിച്ചറിഞ്ഞാണ്.

ഇന്ത്യക്കുവേണ്ടി അമിത് മിശ്ര, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.അജിങ്ക്യ രഹാനയുടെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഒമ്പതിന് 500 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിങ്ങ്‌സ് 196 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും നാലാം ദിനം മഴയും അഞ്ചാം ദിനം റോസ്റ്റനും രക്ഷക്കെത്തുകയായിരുന്നു.ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.