[slick_weather]
01
September 2018

കേരളപ്പിറവി ദിന സമ്മാനവുമായി ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത്

മുംബൈ:ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയെ വേദിയാകുമെന്ന് ബിസിസിഐ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

നേരത്തെ മത്സരം കൊച്ചിയിൽ നടത്തുന്നതിനെ ചൊല്ലി വിവാദമുണ്ടായിരുന്നു. ഐഎസ്എല്ലിനായി ഒരുക്കിയിരിക്കുന്ന ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം നടത്തുന്നത് ഗ്രൗണ്ട് നശിക്കാൻ കാരണമാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റും ഫുട്ബോൾ ഫെഡറേഷനും നിലപാടെടുത്തു. പിന്നീട് ഗ്രൗണ്ടിന്‍റെ ഉടമസ്ഥരായ ജിസിഡിഎയും സർക്കാരും ഇടപെട്ടാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാൻ ധാരണയിലെത്തിച്ചത്.