[slick_weather]
01
September 2018

വിരാട് കൊഹ്‍ലിക്ക് ഇരുപത്തിരണ്ടാമത്തെ സെഞ്ചുറി;ഇംഗ്ലണ്ടിനു ഒന്നാമിന്നിങ്‌സ് ലീഡ് 12 റൺസ്

എഡ്ബാസ്റ്റൺ: എഡ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 274 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‍‍‍ലിയുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 172 പന്തിൽ നിന്നാണ് വിരാട് കൊഹ്‍ലി കരിയറിൽ ഇരുപത്തിരണ്ടാമത്തെ സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്‍‍‍ലി 149 റൺസ് എടുത്തു പുറത്തായി.

ശിഖർ ധവാൻ 26 ഉം ഹാർദ്ദിക് പാണ്ഡ്യ 22 ഉം റൺസ് എടുത്തു. നാലു വിക്കറ്റെടുത്ത സാം കുറനാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്.

13 റൺസിന്‍റെ ലീഡ് നേടി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒൻപത് റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. അലിസ്റ്റർ കുക്കിനെ ആർ അശ്വിൻ പൂജ്യത്തിന് പുറത്താക്കി.

നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 287 റൺസിൽ അവസാനിച്ചിരുന്നു.