[slick_weather]
31
August 2018

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ലണ്ടൻ: India won by 8 wickets (with 10 balls remaining) ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ത്രസിപ്പിക്കുന്ന ജയം .നിശ്ചിത ഓവറിൽ പത്തു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് .എട്ട് വിക്കറ്റിനു 159 റൺസായിരുന്നു ഇംഗ്ലണ്ട് ഇരുപത് ഓവറിലെടുത്തത് .ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്തില്ല .നാലു ഓവറുകളിൽ 24 റൺസ് വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയുടെ സ്പിൻ ബൗളർ കുൽദീപ് യാദവാണ് കളിയിലെ താരം .ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ്‌ ബാറ്റ്‌സ്മാനായ ബട്ലർ 69 റൺസെടുത്തു .ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവിനെ കൂടാതെ ഉമേഷ് യാദവ് രണ്ടു വിക്കറ്റുകളും ,എച്ച് എച്ച് പാണ്ഡ്യ ഒരു വിക്കറ്റും നേടി .ഭുവനേശ്കുമാർ ,ചഹാൽ എന്നിവർക്ക് വിക്കറ്റ്‌കിട്ടിയില്ല.കെ എൽ രാഹുൽ 54 പന്തിൽ നിന്നും 101 റൺസുമായി പുറത്തായില്ല.22 പന്തിൽ നിന്നും 20 റൺസുമായി കോലിയും പുറത്തായില്ല .നാലു റൺസുമായി ധവാൻ വേഗത്തിൽ പുറത്തായി .32 റൺസുമായി രോഹിത് ശർമ രണ്ടാമതായി പുറത്താകു കയും ചെയ്തു .കുൽദീപിന്റെ ബൗളിങ്ങും രാഹുലിന്റെ ബാറ്റിങ്ങുമാണ് ഇംഗ്ലണ്ടിനെ അനായാസം പരാജയപ്പെടുത്താൻ കഴിഞ്ഞത്