അന്താരാഷ്ട്ര അണ്ടർ 20 ഫുട്ബോൾ ടൂർണമെന്‍റിൽ അർജന്‍റീനയ്ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര ജയം;വീഡിയോ കാണുക

മാഡ്രിഡ്: സ്‍പെയിനിൽ നടക്കുന്ന അന്താരാഷ്ട്ര അണ്ടർ 20 ഫുട്ബോൾ ടൂർണമെന്‍റിൽ അർജന്‍റീനയ്ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ, ആറ് തവണ അണ്ടർ 20 ലോക ചാമ്പ്യൻമാരായിട്ടുള്ള അർജന്‍റീനയെ കീഴടക്കിയത്.

നാലാം മിനിറ്റിൽ ദീപക് താൻഗ്രിയിലൂടെ ഇന്ത്യ മൂന്നിലെത്തി. 50-ാം മിനിറ്റിൽ അനികേത് ജാദവിന് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എങ്കിലും 68-ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീകിക്കിലൂടെ അൻവർ അലി ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.