സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്ലാസ്റ്റിക് ദേശീയ പതാകകള്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചടങ്ങുകളില്‍ കടലാസോ തുണിയോ ഉപയോഗിച്ചുള്ള ദേശീയ പതാക മാത്രമെ ഉപയോഗിക്കാവൂ. ഇവ ചടങ്ങിന് ശേഷം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. ദേശീയ പതാക ഉപയോഗിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു.