[slick_weather]
13
September 2018

പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ചൂട് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 17 വരെ ചൂട് തുടരാൻ സാധ്യത .ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ശരാശരിയിലധികം ചൂടാണ് അനുഭവപ്പെടുന്നത്. 18ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. അതിനുശേഷം മിതമായ മഴയാകും .

സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. 94 ശതമാനം മഴ ഈ ദിവസങ്ങളില്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ മാത്രം കണക്കെടുത്താല്‍ 96 ശതമാനമാണ് കുറവ്. 18ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിലെ മഴയ്ക്കും അനുകൂലമാവും. എന്നാല്‍, ഏഴ് സെന്റീമീറ്ററില്‍ കുറഞ്ഞ തോതിലുള്ള മിതമായ മഴയ്ക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.