[slick_weather]
25
January 2019

മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു.

ചെന്നൈ: മരുമകളുമായി അവിഹിത ബന്ധമെന്നാരോപിച്ച് എഴുപതുകാരനെ ബന്ധുക്കൾ കുത്തിക്കൊന്നു. ചെന്നൈയിലെ ജെജെ നഗറില്‍ തിങ്കളാഴ്ചയാണ്എഴുപതുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാൾക്ക് മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല. അയൽവാസികൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
അമ്പത്തൂരിൽ വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്നയാളാണ് ഈ എഴുപതുകാരൻ . ഇയാൾ തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരുമകളുടെ പേരിൽ എഴുതി വെച്ചു. ഇക്കാര്യം അറിഞ്ഞ ഇയാളുടെ ഭാര്യ വിവരം സഹോദരനെ അറിയിച്ചു . സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് കരുതിയ ഭാര്യയും സഹോദരനും എഴുപതുകാരനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു. ഇതിനായി സഹോദരിയുടെ മകളുടെ ഭര്‍ത്താവ് എന്നിവരെയും കൂട്ടി ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

മരിക്കുന്നതിന് കുറച്ച് ദിവസം മുന്നേ എഴുപതുകാരനെ തലയിണകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലാനും ഇവര്‍ ശ്രമിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടവരെയെല്ലാം ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു . അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.