[slick_weather]
22
May 2017

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് വൈകി ബുദ്ധി ഉദിച്ചു.കൽമാഡിയും ചൗട്ടാലയും പുറത്തു തന്നെ

ന്യൂഡൽഹി: വൈകിയാണെങ്കിലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ.) ബുദ്ധി

ഉദിച്ചു. അഴിമതി ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന വിവാദ നായകന്മാരായ
സുരേഷ് കൽമാഡി, അഭയ് സിംഗ് ചൗട്ടാല എന്നിവരെ ആജീവനാന്ത
പ്രസിഡന്റുമാരാക്കാനുള്ള തീരുമാനം ഐ.ഒ.എ. റദ്ദാക്കി. ചെന്നൈയിൽ നടന്ന
വാർഷിക പൊതുയോഗത്തിൽ കൽമാഡി, ചൗട്ടാല എന്നിവരെ ആജീവനാന്ത
പ്രസിഡന്റുമാരാക്കാനുള്ള തീരുമാനം എടുത്തിരുന്നില്ല എന്നാണ് ഐ.ഒ.എ.
പ്രസിഡന്റ് നാരായണ രാമചന്ദ്രൻ ഇപ്പോൾ പറയുന്നത്. കഴിഞ്ഞ ഡിസംബർ 27-നു
ചെന്നൈയിൽ നടന്ന യോഗ തീരുമാനമാണ് വൻ വിവാദമായത്.
കൽമാഡി ഇതു സ്വീകരിച്ചിരുന്നില്ല. ചൗട്ടാല സ്വീകരിക്കുകയും ചെയ്തു. ഈ
തീരുമാനം റദ്ദാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര
സ്പോർട്സ് മന്ത്രാലയം താക്കിത് നൽകിയിരുന്നു. ഇതാകാം ഐ.ഒ.എ. മനം
മാറ്റത്തിനു പിന്നിൽ.