[slick_weather]
19
June 2018

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ ഇനി പറയുന്ന കോഴ്‌സുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, യോഗ്യത ഡിഗ്രി പാസ്, ഡി.സി.എ യോഗ്യത പ്ലസ് ടു, ഡി.ഡി.റ്റി.ഒ.എ യോഗ്യത എസ്.എസ്.എല്‍.സി പാസ്, സി.സി.എല്‍.ഐ.എസ് യോഗ്യത എസ്.എസ്.എല്‍.സി പാസ്, പി.ജി.ഡി.എ.ഇ യോഗ്യത ഡിഗ്രി പാസ്, പി.ജി.ഡി.ഇ.ഡി യോഗ്യത ബി.ഇ/ബി.ടെക്/എം.എസ്.സി.

അപേക്ഷിക്കുവാനുളള അവസാന തീയതി ജൂണ്‍ 27.

കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 27-ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.