[slick_weather]
18
July 2018

പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ‘ദ നണ്‍’ എന്ന ഹൊറർ ചിത്രത്തിന്റെ ടീസർ ഇറങ്ങി ;ടീസർ കാണുക

വാഷിംഗ്ടൺ: ഹൊറർ സിനിമകളിൽ പ്രേക്ഷകരിൽ ഭീതി വിതച്ച കണ്‍ജ്യുറിങില്‍ പ്രേക്ഷകരെ വേട്ടയാടിയ കഥാപാത്രമായ വലാക്ക് വീണ്ടും എത്തുന്നു ‘ദ നണ്‍’ എന്ന പേരിലുള്ളതാണ് ഈ ചിത്രം. കോറിന്‍ ഹാര്‍ഡി ഒരുക്കുന്ന ചിത്രത്തിെൻറ ടീസർ പുറത്തിറങ്ങി.കണ്‍ജ്യുറിങില്‍ പ്രേക്ഷകരെ വേട്ടയാടിയ കഥാപാത്രമാണ് വലാക്ക് എന്ന കന്യസ്ത്രീ. വലാക്ക് എങ്ങനെ ആളുകളെ പേടിപ്പിക്കുന്ന ദുരാത്മാവായി? അതിനുള്ള ഉത്തരമാണ് ‘ദ നണ്‍’ എന്ന ചിത്രം. കണ്‍ജ്യുറിങിനും അനാബെലെയ്ക്കും മുകളിലായിരിക്കും ‘ദ നണ്‍’ എന്ന സൂചനകളാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ നല്‍കുന്നത്.ഒരു മിനിറ്റും 47 സെക്കന്റുമാണ് ടീസറിന്റെ ദൈർഖ്യം

ഹൊറര്‍ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിക്കുന്നതാണ് ടീസര്‍. കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.

ടീസര്‍ കണ്ട് ഉറക്കം നഷ്ടമായാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.ദുരൂഹസാഹചര്യത്തില്‍ ഒരു കന്യസ്ത്രീ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയ്ക്ക് പിറകിലുള്ള സത്യം അന്വേഷിക്കാന്‍ മറ്റൊരു കന്യാസ്ത്രീയെയും വൈദികനെയും വത്തിക്കാന്‍ നിയോഗിക്കുന്നു.

അങ്ങനെ അവര്‍ റൊമാനിയയില്‍ എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കോറിന്‍ ഹാര്‍ഡിയാണ് ചിത്രം ഒരുക്കുന്നത്. ജെയിംസ് വാനും ഗാരി ഡെബര്‍മാനുമാണ് രചന.

ബോണി ആരോണ്‍സ് ആണ് ദുരാത്മാവായ വലാക്കിനെ അവതരിപ്പിക്കുന്നത്. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.