[slick_weather]
16
December 2017

ഹോണ്ടയുടെ രണ്ടു മോഡലുകളുടെ നിര്‍മാണം കമ്പനി നിർത്തിയതാണ് സൂചന

ന്യുഡൽഹി : ഇന്ത്യന്‍ വിപണിയില്‍ വന്‍ തരംഗമാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ വാഹനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ആക്ടിവ പോലുള്ള വാഹനങ്ങള്‍ തീര്‍ത്ത തരംഗം ഇപ്പോഴും തുടരുകയാണ്.അതിനിടയിലാണ് രണ്ട് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഹോണ്ട തീരുമാനിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

CBR 150R, CBR 250R എന്നീ രണ്ടു മോഡലുകളുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായാണ് വ്യക്തമാകുന്നത്. ഈ വര്‍ഷം മാര്‍ച്ചിന് ശേഷം ഈ രണ്ടു മോഡലുകളുടെയും ഒരൊറ്റ യൂണിറ്റ് പോലും കമ്പനി നിര്‍മിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോണ്ടയുടെ ഇന്ത്യന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും CBR 150R, CBR 250R എന്നീ വാഹനങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.